Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kabani River

Wayanad

ക​ബ​നി​പു​ഴ​യി​ല്‍ കാ​ണാ​താ​യ ച​ന്ദ്ര​നെ മൂ​ന്നാം ദി​ന​വും ക​ണ്ടെ​ത്താ​നാ​യി​ല്ല

പു​ല്‍​പ്പ​ള്ളി: വെ​ട്ട​ത്തൂ​ര്‍ പു​ഴ​യി​ല്‍ ച​ങ്ങാ​ടം മ​റി​ഞ്ഞ് കാ​ണാ​താ​യ ച​ന്ദ്ര​നെ ക​ണ്ടെ​ത്താ​ന്‍ മൂ​ന്നാം​ദി​വ​സ​വും ന​ട​ത്തി​യ തെ​ര​ച്ചി​ല്‍ വി​ഫ​ലം. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി അ​ഗ്നി​ര​ക്ഷാ​യൂ​ണി​റ്റ്, വ​നം​വ​കു​പ്പ്, പോ​ലീ​സ്, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ച്ചി​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
വെ​ട്ട​ത്തൂ​ര്‍ മു​ത​ല്‍ കൊ​ള​വ​ള്ളി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ക​ബ​നി​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​ത് തെ​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

തു​ര്‍​ക്കി ജീ​വ​ന്‍​ര​ക്ഷാ​സ​മി​തി ഇ​ന്ന​ത്തെ തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​കും. ക​ര്‍​ണാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ട്ട​ത്തൂ​ര്‍, തേ​ന്‍​മാ​വി​ന്‍​ക​ട​വ്, ബൈ​ര​ക്കു​പ്പ, മ​ര​ക്ക​ട​വ്, കൃ​ഗ​ന്നൂ​ര്‍, കൊ​ള​വ​ള്ളി ഭാ​ഗ​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

Latest News

Corehub Up